ജാതി സംബ്രദായമെന്ന ദുരന്തം ഭാരതത്തിന്റെ പിറകോട്ടു വലിച്ചത് ഒട്ടൊന്നുമല്ല. ഭാരതത്തിന്റെ പരാചയങ്ങൾക്കെല്ലാം മുഖ്യ കാരണം ഈ ജാതി വ്യവസ്ഥ തന്നെ. ശ്രീ നാരായണ ഗുരു, വിവേകാനന്ദൻ തുടങ്ങിയവരുടെ ഒക്കെ പ്രവർത്തനങ്ങൾ ജാതി വ്യവസ്ഥയെ കുറെയൊക്കെ ഇല്ലാതാക്കിയിട്ടുണ്ട്.
ജാതിക്കു യാതൊരു ആധികാര്യതയും ഭാരതീയ ശാസ്ത്രങ്ങളിലെവിടെയും ഇല്ല. വർണ്ണത്തിനുണ്ട് പക്ഷെ വർണ്ണമെന്നത് ഗുണ കർമങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നിർണയിക്കുന്നത്.
സ്വന്തം ഇച്ചാശക്തിയിൽ ആര് പ്രവർത്തിക്കുന്നുവോ അവൻ ക്ഷത്രിയൻ (ഉദാ: സംരംഭകർ, മിനിസ്റ്റർ, IAS/IPS), പരന്റെ ഇച്ചാ ശക്തിയിൽ പ്രവർത്തിക്കുന്നവൻ ശൂദ്രൻ തന്നെ (ഉദാ: Govt / pvt ജോലിക്കാർ). ഇതിനു രണ്ടിനുമിടയിലുള്ളവർ വൈശ്യർ (ഉദാ: കൃഷിക്കാർ, കച്ചവടക്കാർ). ബുദ്ധിജീവികൾ ബ്രാഹ്മണർ. (ഉദാ: ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ)
Comments
Post a Comment