Posts

അദ്വൈത വേദാന്തത്തിന്റെ പ്രസക്തി

അദ്വൈത വേദാന്തത്തിന്റെ പ്രസക്തി  - ആധുനിക ശാസ്ത്രം അവസാനിക്കുന്നിടത്താണ് അദ്വൈത വേദാന്തം ആരംഭിക്കുന്നത്. - നാഴിയെടുത്ത് കടലിനെ അളക്കാൻ ചെല്ലുന്നതുപോലെ ആണ് ആധുനിക വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവിലൂടെ പ്രപഞ്ചത്തെ അറിയാൻ ചെന്നാലുള്ള അവസ്ഥ.   - ഒരു മണൽത്തരി എടുത്താൽ പോലും അതിൽ തന്നെ നൂറുകണക്കിന് വർഷങ്ങൾ പഠിച്ചാലും തീരാത്തത്ര അറിവുകൾ മറഞ്ഞിരിക്കുന്നുണ്ടെന്നിരിക്കെ ആധുനിക വിദ്യാഭ്യാസത്തിലൂടെ അഥവാ അപരാവിദ്യയിലൂടെ നേടുന്ന അറിവ് എപ്പോഴും അപൂർണം തന്നെ ആയിരിക്കും.   - ഏതൊന്നിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായി മറ്റൊന്നുംതന്നെ ഈ പ്രപഞ്ചത്തിൽ അവശേഷിക്കുകയില്ലയോ ആ അറിവാണു അദ്വൈത വേദാന്തം അഥവാ പാരാവിദ്യ അഥവാ ബ്രഹ്മവിദ്യ.   - ആ അറിവുണ്ടാകുമ്പോൾ മാത്രമേ പൂർണൻ ആവുകയുള്ളൂ. സംസാരമുക്തനാവുകയുള്ളു.   - മണ്ണിനെ അറിഞ്ഞാൽ പിന്നെ കലം, ചട്ടി, കുടം തുടങ്ങി മണ്ണുകൊണ്ടുണ്ടാക്കിയ സർവതിനെ പറ്റിയും അറിവുണ്ടാവുന്നതു പോലെ ബ്രഹ്മത്തെ അറിഞ്ഞാൽ പിന്നെ ഈ പ്രപഞ്ചത്തിലെ സർവതിനെ കുറിച്ചും അറിവുണ്ടാകുമെന്നതാണ് ബ്രഹ്മജ്ഞാനത്തിന്റെ പ്രസക്തി.   - ഏതൊന്നിൽ നിന്നാണോ ഇക്കാണുന്ന സർവവും ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇക്കാണുന്ന സർവവും നി
ജാതി സംബ്രദായമെന്ന ദുരന്തം ഭാരതത്തിന്റെ പിറകോട്ടു വലിച്ചത് ഒട്ടൊന്നുമല്ല. ഭാരതത്തിന്റെ പരാചയങ്ങൾക്കെല്ലാം മുഖ്യ കാരണം ഈ ജാതി വ്യവസ്ഥ തന്നെ. ശ്രീ നാരായണ ഗുരു, വിവേകാനന്ദൻ തുടങ്ങിയവരുടെ ഒക്കെ പ്രവർത്തനങ്ങൾ ജാതി വ്യവസ്ഥയെ കുറെയൊക്കെ ഇല്ലാതാക്കിയിട്ടുണ്ട്. ജാതിക്കു യാതൊരു ആധികാര്യതയും ഭാരതീയ ശാസ്ത്രങ്ങളിലെവിടെയും ഇല്ല. വർണ്ണത്തിനുണ്ട് പക്ഷെ വർണ്ണമെന്നത് ഗുണ കർമങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നിർണയിക്കുന്നത്. സ്വന്തം ഇച്ചാശക്തിയിൽ ആര് പ്രവർത്തിക്കുന്നുവോ അവൻ ക്ഷത്രിയൻ (ഉദാ: സംരംഭകർ, മിനിസ്റ്റർ, IAS/IPS), പരന്റെ ഇച്ചാ ശക്തിയിൽ പ്രവർത്തിക്കുന്നവൻ ശൂദ്രൻ തന്നെ (ഉദാ: Govt / pvt ജോലിക്കാർ). ഇതിനു രണ്ടിനുമിടയിലുള്ളവർ വൈശ്യർ (ഉദാ: കൃഷിക്കാർ, കച്ചവടക്കാർ). ബുദ്ധിജീവികൾ ബ്രാഹ്മണർ. (ഉദാ: ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ)